കൊച്ചി: ശാരീരിക വേഴ്ചയിൽ ഏർപ്പെടുന്നത് കുട്ടികൾ കാണാനിടയാകുന്നത് പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന വിധിയുമായി കേരള ഹൈക്കോടതി. മാതാവും മറ്റൊരാളും തമ്മിലുള്ള ലൈംഗികബന്ധം മകൻ കണ്ടു എന്ന സംഭവത്തിൽ തിരുവനന്തപുരം പോർട്ട് പോലീസ് എടുത്ത കേസിൽ പോക്സോ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്നശരീരം കുട്ടി കാണാനിടയാകുന്നത് പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു.
പോലീസെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ എത്തിയത്.
ലോഡ്ജിൽ വെച്ച് ഹർജിക്കാരനും യുവതിയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് യുവതിയുടെ 16 വയസ്സുകാരനായ മകൻ കാണാനിടയായി. കുട്ടിയെ കടയിൽ സാധനം വാങ്ങാൻ വിട്ട ശേഷമായിരുന്നു ഇരുവരും ബന്ധപ്പെട്ടത്. വാതിൽ അടച്ചിരുന്നില്ല.
മടങ്ങിയെത്തിയ കുട്ടി ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. പ്രകോപിതനായ യുവാവ് കുട്ടിയെ ആക്രമിച്ചു. ഇത് പൊലീസ് കേസായി.
Yay....cheechee....don't see piller...!!!